Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹായിലിൽ രണ്ടാനുമ്മയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ഹായിൽ - രണ്ടാനുമ്മയെ കൊലപ്പെടുത്തിയ സൗദി പൗരന് ഹായിലിൽ വധശിക്ഷ നടപ്പാക്കി. സ്വന്തം പിതാവിന്റെ രണ്ടാം ഭാര്യയായ സൗദി വനിത സ്വാലിഹ ബിൻത് മുഹമ്മദ് ബിൻ ദബ്‌ലാൻ അൽറശീദിയെ ക്രൂരമായി കൊലപ്പെടുത്തിയ റാദി ബിൻ ഹനി ബിൻ ആയിദ് അൽറശീദിക്ക് ആണ് വധശിക്ഷ നടപ്പാക്കിയത്. തുടർച്ചയായ ദിവസങ്ങളിൽ ദണ്ഡ് ഉപയോഗിച്ച് രണ്ടാനമ്മയെ ക്രൂരമായി മർദിച്ചും കൈകാലുകൾ ബന്ധിച്ച് ദേഹോപദ്രവമേൽപിച്ചുമാണ് പ്രതി കൊലപാതകം നടത്തിയത്. മരണം ഉറപ്പാക്കിയ ശേഷം രണ്ടാനുമ്മയുടെ മൃതദേഹം പ്രതി കെട്ടിടത്തിന് പുറത്ത് കുഴിച്ചിടുകയായിരുന്നു.
 

Latest News