യുവതിയുടെയും കുഞ്ഞിന്റെയും മരണം: പ്രതികള്‍ കീഴടങ്ങി

ഓം പ്രകാശ്, ഋഷഭരാജന്‍,
ബ്രാഹ്മില,
ദര്‍ശന,
ദക്ഷ.

കല്‍പറ്റ-കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി.വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന(32), പേരക്കുട്ടി  ദക്ഷ(അഞ്ച്) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ  പ്രതികള്‍ കീഴടങ്ങി. ദര്‍ശനയുടെ ഭര്‍ത്താവ് വെണ്ണിയോട് അനന്തഗിരി ഓം പ്രകാശ്, ഇദ്ദേഹത്തിന്റെ പിതാവ് ഋഷഭരാജന്‍, മാതാവ് ബ്രാഹ്മില എന്നിവരാണ് ഇന്നു രാവിലെ കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജൂലൈ 13ന് ഉച്ചകഴിഞ്ഞാണ് ദര്‍ശന വിഷം കഴിച്ചശേഷം മകള്‍ ദക്ഷയ്ക്കൊപ്പം വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍നിന്നു പുഴയില്‍ ചാടിയത്. നാട്ടുകാര്‍ ദര്‍ശനയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം ചികിത്സയ്ക്കിടെ മരിച്ചു. ദക്ഷയുടെ മൃതദേഹം 16നാണ് പുഴയില്‍നിന്നു ലഭിച്ചത്. ദര്‍ശനയുടെ മാതാപിതാക്കളുടെ  പരാതിയിലാണ് ഭര്‍ത്താവിനും ഭര്‍തൃപിതാവിനും മാതാവിനുമെതിരെ കേസ്. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ  ചുമത്തിയത്. കല്‍പ്പറ്റ ഡിവൈ.എസ.്പി ടി.എന്‍.സജീവാണ് കേസ് അന്വേഷിക്കുന്നത്.

 

 

Latest News