ഡോക്ടര്‍ വന്ദനാ ദാസ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും

കൊല്ലം -  ഡോക്ടര്‍ വന്ദനാ ദാസ് കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വന്ദനാ ദാസിനെ പരിശോധനക്കിടെ പ്രതി സന്ദീപ് ബോധപൂര്‍വം കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മെയ് 10 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതിയ്ക്ക് 90 ദിവസം കഴിഞ്ഞ് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് മുന്‍പ് തന്നെ കുറ്റപതം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും കേസില്‍  നിര്‍ണായകമാണ്.സന്ദീപിന്റെ  വസ്ത്രത്തില്‍ നിന്ന് ഡോ.വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു.  ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവായി അന്വേഷണം സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടുക.

Latest News