മലപ്പുറം- പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ കേന്ദ്രമായിരുന്ന മഞ്ചേരിയിലെ ഗ്രീൻവാലി എന്‍ഐ എ കണ്ടുകെട്ടി. മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കേന്ദ്രമാണിത്. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
ആയുധപരിശീലനത്തിനായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്.