Sorry, you need to enable JavaScript to visit this website.

പ്രണയവിവാഹത്തിന് രക്ഷിതാക്കളുടെ സമ്മതം: സാധ്യത പഠിക്കാന്‍ ഗുജറാത്ത്

അഹമ്മദാബാദ്-പ്രണയവിവാഹങ്ങള്‍ക്ക് അച്ഛനമ്മമാരുടെ അനുമതി നിര്‍ബന്ധമാക്കുന്ന സംവിധാനത്തിന്റെ സാധ്യതകള്‍ പഠിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. ഭരണഘടനാപരമായി സാധുവാണെങ്കിലേ പഠനത്തിന് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.മഹെസാണയില്‍ പട്ടേല്‍ സമുദായസംഘടനയായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നതിനാല്‍ വിവാഹങ്ങള്‍ക്ക് അച്ഛനമ്മമാരുടെ അനുമതി നിര്‍ബന്ധമാക്കുന്നത് പഠിക്കണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ അവശ്യം ഉന്നയിച്ചിരുന്നു. ഭരണഘടനാപരമാണെങ്കില്‍ ഇതേപ്പറ്റി സമഗ്രമായി പഠിക്കാനും പരിഹാരം കണ്ടെത്താനും തയ്യാറാണ് -മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കോണ്‍ഗ്രസ് എം.എല്‍.എ. ഇമ്രാന്‍ ഖേഡ വാല സ്വാഗതംചെയ്തു. ''പ്രണയവിവാഹങ്ങളില്‍ അച്ഛനമ്മമാര്‍ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് തടയാന്‍ ഒരു നിയമം സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചാല്‍ ഞാന്‍ പിന്തുണയ്ക്കും'' -അദ്ദേഹം വ്യക്തമാക്കി.വിവാഹത്തിലൂടെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമാക്കുന്ന നിയമം ഗുജറാത്ത് 2021-ല്‍ നടപ്പാക്കിയിരുന്നു. ഇതിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതിവിധിക്ക് എതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Latest News