ചെന്നൈയില്‍ ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു

ചെന്നൈ- ചെന്നൈയില്‍ ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു. ചെന്നൈ സ്വദേശികളായ വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതികളാണ്. വാഹനപരിശോധനയ്ക്കിടെ സംഘം കത്തികൊണ്ട് പോലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.വാഹന പരിശോധനയ്ക്കിടെ അമിതവേഗതയില്‍ വന്ന കറുത്ത സ്‌കോഡ കാര്‍ പോലീസ് ജീപ്പില്‍ ഇടിക്കുകയും കാറില്‍ നിന്ന് നാല് പേര്‍ ആയുധങ്ങളുമായി ഇറങ്ങി പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ പോലീസിനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ വെടിയുതിര്‍ത്തത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ ആയുധങ്ങളുമായി ഓടി രക്ഷപ്പെടും ചെയ്തു.

Latest News