ലീഗ്-സമസ്ത നേതാക്കൾ ചർച്ച നടത്തി; അനാരോഗ്യ പ്രസ്താവനകൾക്ക് വിലക്ക്

മലപ്പുറം- മുസ്ലിം ലീഗ് നേതാക്കളും സമസ്ത നേതാക്കളും ചർച്ച നടത്തി. ആനുകാലിക വിഷയങ്ങളിലാണ് ലീഗും സമസ്തയും ചർച്ച നടത്തിയത്. അടുത്ത ദിവസവും തുടർ ചർച്ചകൾ നടക്കും. ഇക്കാര്യത്തിൽ അടുത്ത ദിവസം തന്നെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും അതിനിടയിൽ അനാരോഗ്യകരമായ ചർച്ചകളോ പ്രസ്താവനകളോ നടത്തരുതെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കൊയ്യോട് ഉമ്മർ മുസ്ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ് വി, എ.വി അബ്ദുറഹ്‌മാൻ മുസ്ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, പി.എം അബ്ദുൽ സലാം ബാഖവി എന്നിവർ പങ്കെടുത്തു.
 

Latest News