Sorry, you need to enable JavaScript to visit this website.

VIDEO: മോഡി, നിങ്ങളുടെ വെറുപ്പ് ഭാഷണങ്ങളുടെ വിലയാണിത്....

ട്രെയിനില്‍ ഒരു ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ നാലു പേരെ വെടിവെച്ചുകൊന്നതിനെ വിമര്‍ശിച്ചും ഇതിന് ഇടയാക്കിയത് മോഡിയുടെ പാര്‍ട്ടിക്കാര്‍ നടത്തുന്ന വെറുപ്പ് പരത്തുന്ന പ്രസംഗങ്ങളാണെന്നും മാധ്യമ പ്രവര്‍ത്തക റാണ അയൂബ്. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് റാണയുടെ ട്വീറ്റ്.

പ്രധാനമന്ത്രി മോഡി, ഇതാണ് നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന മുസ് ലിം വിരുദ്ധ പ്രസംഗങ്ങളുടെ അനന്തരഫലം. ഒരു ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ സ്വന്തം സീനിയര്‍ ഉദ്യോഗസ്ഥനെയും മൂന്ന് പാവപ്പെട്ട മുസ് ലിംകളെയും വെറുതെ വെടിവെച്ചുകൊന്നു.വെടിവെച്ചിട്ട ശേഷം അയാള്‍ പറയുന്നത് നിങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ മോഡിയേയും യോഗിയേയും അനുകൂലിക്കണമെന്നാണ്. രക്തദാഹികളായ വാര്‍ത്താ അവതാരകരും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. ഒരു സമുദായത്തെ ആകമാനം പൈശാചികവത്കരിക്കുന്നു.

 

Tags

Latest News