ആംബുലൻസിൽ 95 വയസുള്ള രോഗി; കടത്തിവിടാതെ പോലീസിന്റെ ബാരിക്കേഡ്

കോഴിക്കോട് - അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ടുവരുന്ന ആംബുലൻസിന് പോലീസിന്റെ ബാരിക്കേഡ് വിലക്ക്. 
കോൺഗ്രസ് മാർച്ച് തടയാൻ കെട്ടിയ ബാരിക്കേഡാണ് ആംബുലൻസിന് വിലക്കായത്. ആംബുലൻസിനുള്ളിലുള്ളത് നിലവിളിക്കുന്ന രോഗിയാണെന്നറിഞ്ഞിട്ടും ബാരിക്കേഡുകൾ അഴിച്ചുകൊടുക്കാതിരുന്നത് നല്ലളം പോലീസിനെതിരെ വലിയ പ്രതിഷേധമുണ്ടാക്കി.  
ഇന്നലെ രാവിലെ പതിനൊന്നോടെ കോഴിക്കോട് നല്ലളം പോ
ലീസ് സ്റ്റേഷന് മുമ്പിലായിരുന്നു സംഭവം. പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനുമെതിരായ കള്ളക്കേ
സുകൾക്കെതിരെയെന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായ സമരത്തിന്റെ ഭാഗമായി നല്ലളം പോലീസ് സ്റ്റേഷനിലേക്കും മാർച്ചുണ്ടായിരുന്നു. എന്നാൽ സമരക്കാർ എത്തും മുമ്പാണ് ആംബുലൻസെത്തിയത്. ഫറോക്ക് ചുങ്കം ക്രസന്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ചേലേമ്പ്ര സ്വദേശിനിയായ 95കാരി ഇച്ചാത്തുമ്മയായിരുന്നു ആംബുലൻസിൽ. വീണ് ഇടുപ്പെല്ല് പൊട്ടിയതിനാൽ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടുപ്പെല്ലിന് പൊട്ടലുള്ളതിനാൽ ഇരിക്കാനും കിടക്കാനും കഴിയാത്തവിധം നിലവിളിക്കുന്ന അവസ്ഥയിലാണ് ഇവരെ ആംബുലൻസിൽ കൊണ്ടു വന്നത്. പെട്ടന്ന് കോഴിക്കോട് മിംസിൽ എത്തിക്കണമെന്ന് പറഞ്ഞതിനാൽ സൈറൻഇട്ട് വേഗത്തിലായിരുന്നു വരവെന്ന് ആംബുലൻസ് ഡ്രൈവർ സുധീർ രാമനാട്ടുകര പറഞ്ഞു. നല്ലളത്ത് റോഡ് ബാരിക്കേഡ് വെച്ച് തടഞ്ഞതിനാൽ പെട്ടന്ന്  വണ്ടിനിർത്തി പോ
ലീസിനടുത്തെത്തി കാര്യം പറഞ്ഞു. 95വയസുള്ള രോഗിയാണെന്നും എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കേണ്ടതാണെന്നും പറഞ്ഞിട്ടും പോ
ലീസ് വഴങ്ങിയില്ല. കെട്ടിയതൊക്കെ അഴിച്ചുമാറ്റാൻ ബുദ്ധിമുട്ടാണെന്നും വേറെ വഴിയിലൂടെ പോയിക്കൊള്ളാനുമായിരുന്നു നിർദ്ദേശം. തുടർന്ന് കുണ്ടും കുഴികളും നിറഞ്ഞ വഴികളിലൂടെ സാഹസപ്പെട്ട് സഞ്ചരിച്ചാണ് ആശുപത്രിയിലെത്തിയതെന്നും ഡ്രൈവർ പറഞ്ഞു. പത്തുമിനിറ്റ്  വേണ്ടിടത്ത് അരമണിക്കൂറോളം എടുത്തെന്നും ഡ്രൈവർ പറഞ്ഞു.

Latest News