ജിദ്ദ - സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചരക്കു കപ്പൽ ജിദ്ദ തുറമുഖത്ത് സ്വീകരിച്ചു. സ്വിസ്സ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്കു കീഴിലെ എം.എസ്.സി ലോറെറ്റൊ കപ്പലിന് 400 മീറ്റർ നീളവും 61.3 മീറ്റർ വീതിയും 33 മീറ്ററിലേറെ ആഴവുമുണ്ട്. 24,346 കണ്ടെയ്‌നറുകൾ വഹിക്കാൻ കപ്പലിന് ശേഷിയുണ്ട്. പ്രതലത്തിന് 24,000 മീറ്റർ വിസ്തൃതിയുള്ള കപ്പലിന് മണിക്കൂറിൽ 22.5 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.