Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി മസ്ജിദ് തർക്കത്തിൽ മുസ്ലിംകൾ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ- ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ചരിത്രപരമായ തെറ്റ് പരിഹരിക്കാനുള്ള നിർദ്ദേശവുമായി മുസ്ലീം ഹരജിക്കാർ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  പ്രശ്നം പരിഹരിക്കാൻ സർക്കാർ  ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഞങ്ങൾ ഇതിനെ പള്ളി എന്ന് വിളിച്ചാൽ തർക്കമുണ്ടാകും... ത്രിശൂലത്തിന് പള്ളിയിൽ എന്താണ് ചെയ്യാനുള്ളത്.  ഞങ്ങളത് സൂക്ഷിച്ചിട്ടില്ല. അവിടെ ദേവതകളുണ്ട്-ഗ്യാൻവാപി മസ്ജിദ് തർക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. 

മുസ്‌ലിം പക്ഷം ഒരു നിർദ്ദേശം കൊണ്ടുവരുമെന്നും ചരിത്രപരമായ തെറ്റ് പരിഹരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പറയുമെന്നും കരുതുന്നതായി ആദിത്യനാഥ് പറഞ്ഞു. 

വാരണാസിലെ കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിൽ അവകാശം ഉന്നയിച്ച് ഹിന്ദു പക്ഷം കോടതിയെ സമീപിച്ചിരിക്കയാണ്. 

Latest News