മുംബൈ- ട്രെയിന്‍ വെടിവയ്പ്പ് കേസില്‍ ആരോപണ വിധേയനായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിന്റെ മാനസികനില തകരാറെന്ന് ആര്‍. പി. എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ പ്രവീണ്‍ സിന്‍ഹ.
തിങ്കളാഴ്ച രാവിലെയാണ് ജയ്പൂര്‍- മുംബൈ എക്സ്പ്രസ് ട്രെയിനിനുള്ളിലുണ്ടായ വെടിവെയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം നടന്നത്.
പ്രതിയായ ആര്‍. പി. എഫ് കോണ്‍സ്റ്റബിള്‍ ചന്ദന്‍ കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ യാത്രക്കാര്‍ ചേര്‍ന്ന് കീഴ്പ്പെത്തുകയായിരുന്നു. കൊല്ലപ്പെട്ട നാലുപേരില്‍ എ. എസ്. ഐ ടിക്കാറാം മീണയും ഉള്‍പ്പെടുന്നു. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതനുസരിച്ച് ചന്ദന്‍ കുമാര്‍ മുന്‍കോപക്കാരനും ഇടക്ക് പലരുമായും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിയുമായിരുന്നു.
മാനസിക നില ശരിയല്ലാത്തതും മുന്‍കോപക്കാരനുമായ ചന്ദന്‍ കുമാര്‍ ദേഷ്യം വന്നപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ തന്റെ സീനിയറിനെ വെടിവച്ചുവെന്നും പിന്നെ ബാക്കി കണ്ടുനിന്നവരേയും തോക്കിനിരയാക്കിയെന്നുമാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍. പി. എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ പ്രവീണ്‍ സിന്‍ഹ പറഞ്ഞത്.
12 വര്‍ഷത്തിലേറെയായി സര്‍വ്വീസിലുള്ള ആളാണ് ചന്ദന്‍ കുമാര്‍. അതേസമയം മരിച്ച ആര്‍. പി. എഫ് എ. എസ്. ഐ ടിക്കാ റാമിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.