കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര സഹായമായി ഒരുലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം - ആലുവയിൽ അസം സ്വദേശിയാൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
  ലൈംഗിക അതിക്രമം നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്കുന്ന ധനസഹായമാണ് ആശ്വാസനിധി. ഇന്നലെ രാത്രി മന്ത്രി ആലുവയിലെത്തി കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം ആശ്വാസ നിധി വഴി അടിയന്തര ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്. 
 അതേസമയം, കുടുംബത്തിന് ഒരുലക്ഷം രൂപ പോരെന്നും കുടുംബത്തിന് സർക്കാർ വീടും സ്ഥലവും നല്കണമെന്ന് അൻവ്വർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു.

Latest News