പത്തനംതിട്ട- ബംഗളൂരുവിൽ നഴ്‌സിംഗ് കോഴ്‌സിന് പഠിച്ചിരുന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എലിയറയ്ക്കൽ കാളാഞ്ചിറ അനന്തുഭവനിൽ അതുല്യ(20)യാണ് മരിച്ചത്. ഫീസ് അടക്കാൻ പണമില്ലാത്തതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു
കഴിഞ്ഞ വർഷം ബെംഗളൂരുവിലെ ഒരു ട്രസ്റ്റിന്റെ സഹായത്തോടെയാണ് അതുല്യ നഴ്‌സിംഗ് അഡ്മിഷൻ നേടിയത്. ഒരു വർഷത്തെ പഠനശേഷം അതുല്യ നാട്ടിലെത്തി. ഈ ട്രസ്റ്റിന്റെ മേധാവികളെ ഈയിടെ വായ്പാതട്ടിപ്പിന്റെ പേരിൽ കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ നിരവധി കുട്ടികൾക്ക് ഫീസടക്കാൻ പറ്റാതായി.
അതേസമയം രണ്ടാം വർഷത്തെ ക്ലാസുകൾക്കായി ചെന്നപ്പോൾ ആദ്യവർഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്ക ഒന്നാം വർഷം മുതൽ വീണ്ടും പഠിക്കണമെന്ന് നഴ്‌സിംഗ് കോളേജ് അധികൃതർ നിർദ്ദേശിച്ചു. ഇതുകേട്ട് തിരികെ പോന്ന അതേദിവസം രാത്രിയാണ് അതുല്യ ജീവനൊടുക്കിയത്.