ഗണപതിയെക്കുറിച്ച് എ എന്‍ ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല, നിലപാടുകള്‍ ഇനിയും ഊന്നിപ്പറയുമെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍ - ആരാധനാമൂര്‍ത്തിയായ ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും നിലപാടുകള്‍ ഇനിയും ഊന്നിപ്പറയുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. ഷംസീര്‍ രാജിവയ്ക്കുക , മാപ്പു പറയുക തുടങ്ങിയ രീതിയിലുള്ള ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്.  അതിനോട് സി പി എമ്മിന് യോജിപ്പില്ല. ശാസ്ത്രീയമായ കാര്യങ്ങള്‍ ഊന്നി പറയുക എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും എല്ലാ വിഭാഗത്തോടുമുള്ള നിലപാട് ഇത് തന്നെയായിരിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. മിത്തുകളെ ചരിത്രത്തിന്റെ  ഭാഗമാക്കി മാറ്റരുത്. സങ്കല്പങ്ങളെ അതേ രീതിയില്‍ തന്നെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പുപറയുകയും രാജിവെയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ എസ് എസ് ഉള്‍പ്പെടയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

 

Latest News