അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ എക്‌സൈസ് പരിശോധന, ലഹരി വസ്തുക്കള്‍ കണ്ടെത്തി

കൊച്ചി - അഞ്ചു വയസ്സുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളത്തെ അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ എക്‌സൈസ് പരിശോധന നടത്തി. ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ള പെരുമ്പാവൂര്‍, ആലുവ ഉള്‍പ്പെടെയും വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന. പരിശോധനയില്‍ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് വിവിധ ലഹരി വസ്തുക്കള്‍ കണ്ടെത്തിയുട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് എക്‌സൈസ് സംഘം.

 

Latest News