Sorry, you need to enable JavaScript to visit this website.

മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് മരണ ശിക്ഷ കിട്ടുന്നത് തനിക്കും കുടുംബത്തിനും കാണണമെന്ന് പിതാവ്

കൊച്ചി - അഞ്ചു വസ്സുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍  പ്രതിക്ക് മരണ ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരെയും പിടികൂടണം. പ്രതിക്ക് മരണശിക്ഷ കിട്ടുന്നത് തനിക്കും  കുടുംബത്തിനും കാണണമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. തന്റെ മകള്‍ ഇപ്പോള്‍ കേരളത്തിന്റെ മകള്‍ കൂടിയാണ്. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിലെ ജനങ്ങള്‍ക്കും സന്തോഷമുണ്ടാകുകയുള്ളൂ. പ്രതിക്ക് ശിക്ഷ  ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂവെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാരിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

 

Latest News