Sorry, you need to enable JavaScript to visit this website.

ടോമിന്‍ തച്ചങ്കരിയും മറ്റു പ്രമുഖ ഉദ്യോഗസ്ഥരും ഇന്ന് വിരമിക്കും

തിരുവനന്തപുരം- ഡി.ജി.പി ടോമിന്‍ തച്ചങ്കരി ഉള്‍പെടെ പ്രമുഖ ഉദ്യോഗസ്ഥര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും.വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസും നിയമ സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ് ഇന്ന് വിരമിക്കുന്ന മറ്റ് പ്രമുഖര്‍.36 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് തച്ചങ്കരി പൊലീസ് സേനയില്‍ നിന്ന് പടിയിറങ്ങുന്നത്.
ക്രൈംബ്രാഞ്ച് മേധാവി, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി,ഫയര്‍ഫോഴ്സ് മേധാവി, ഗതാഗത കമ്മീഷണര്‍,കെ.എസ്.ആര്‍.ടി.സി തുടങ്ങി നിരവധി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്ന് രാവിലെ 7.45 ന് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ പ്രത്യേക വിരമിക്കല്‍ പരേഡിനൊപ്പം ഉച്ചയ്ക്ക് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പും നല്‍കും. 35 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് ബെന്നിച്ചന്‍ തോമസും പടിയിറങ്ങുന്നത്.രാജ്യത്തിന് മാതൃകയായ പെരിയാര്‍ പ്രോജക്ടിന് തുടക്കം കുറിച്ചത് ബെന്നിച്ചന്‍ തോമസാണ്. ഉച്ചക്ക് വനം വകുപ്പ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ഗംഗസിങ് വനം മേധാവിയായി ചുമതലയേല്‍ക്കും.

Latest News