Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

കൊച്ചി- പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. ഇന്നലെയുണ്ടായ അപകടത്തിലേയ്ക്ക് നയിക്കും വിധം അലക്ഷ്യമായി കാറോടിച്ചതിനാണ് കേസ്. താരത്തോട് കാറുമായി നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്. സുരാജ് സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികനായ മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്തിന് പരിക്കേറ്റിരുന്നു. ഇയാളെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് കാറില്‍ വരികയായിരുന്നു സുരാജ്. ഈ സമയം എതിര്‍ ദിശയില്‍ നിന്നുവന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ശരത്തിന്റെ കാലിന് സാരമായി പരിക്കേറ്റതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അപകടത്തില്‍ സുരാജിന് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെനിന്നും മടങ്ങി. പിന്നാലെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.


 

Latest News