മധ്യവയസ്‌കൻ കോഴി ഫാമിൽ ഷോക്കേറ്റ് മരിച്ചനിലയിൽ

കാസർഗോഡ് - മധ്യവയസ്‌കനെ കോഴിഫാമിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് വെള്ളരിക്കുണ്ട് പരപ്പപയാളം കോഴി ഫാമിലാണ് സംഭവം. കണിപറമ്പിൽ റോയിയെ(58)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 
 ഭർത്താവിനെ കാണാത്തതിനെ തുടർന്ന് വൈകീട്ട് ഭാര്യ കോഴി ഫാമിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Latest News