തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന അതിഥി തൊഴിലാളി പിടിയിലായി

തിരുവനന്തപുരം - രാവിലെ നടക്കാനിറങ്ങിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന അതിഥി തൊഴിലാളിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന്റെ മെബൈല്‍ ഫോണാണ് തേമ്പാമുട്ടം റെയില്‍വേ പ്ലാറ്റ് ഫോമിന് സമീപത്ത് വച്ച് അതിഥി തൊഴിലാളി് ബംഗാള്‍ സ്വദേശി സുബ്രാതോ കൗര്‍ കവര്‍ന്നത്. അഞ്ച് അംഗ സംഘമായെത്തിയാണ് അന്യസംസ്ഥാന തൊഴിലാളികളില്‍ മോഷണത്തിനരിറങ്ങിയത്..  മോഷ്ടിച്ച മൊബൈല്‍ ഫോണുമായി ഇവര്‍ ഒരുകിലോമീറ്റര്‍ ദൂരം പിന്നിട്ട് ബാലരാമപുരം  ബസ് സ്റ്റോപ്പിലെത്തി തമിഴ്‌നാട്ടിലേക്ക് ബസ് കയറുന്നതിനായി ഒളിച്ച് നില്‍ക്കുമ്പോഴാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന്‍ പരസരത്തുള്ളവര്‍ സംശയം പ്രകടിപ്പിച്ചതാണ് പോലീസിന് പ്രതിയെ പിടികൂടാന്‍ സഹായകമായത്.

 

Latest News