Sorry, you need to enable JavaScript to visit this website.

പാകിസ്താനില്‍ സ്‌ഫോടനം; 40 പേര്‍ കൊല്ലപ്പെട്ടു

പെഷാവാര്‍: ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

സ്ഫോടനത്തെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ സംഭവസ്ഥലത്ത് നിന്ന് ആംബുലന്‍സില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആത്മഹത്യാ സ്‌ഫോടനമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

നാനൂറിലധികം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്ത ബജൗറിലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസല്‍ (ജെ യു ഐ- എഫ്) പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പലരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റവരെ പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നതായി ഒരു സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

Latest News