Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസ് നേതാവും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ തങ്ങൾ അന്തരിച്ചു

കൊച്ചി / പാലക്കാട് - പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ തങ്ങൾ (61) അന്തരിച്ചു. അർബുദരോഗ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 
 മൃതദേഹം രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കും. നാളെ പട്ടാമ്പി ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കം നടക്കും. സമയം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
 എം.ഇ.എസ് സംസ്ഥാന എക്‌സിക്യൂട്ട് കമ്മിറ്റി അംഗമാണ് തങ്ങൾ. പട്ടാമ്പിയിലെ എം.ഇ.എസ് സെൻട്രൽ സ്‌കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന തങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർമാൻ തുടങ്ങിയ പദവികളിലും ശോഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തങ്ങളുടെയും പേര് ഉയർന്നിരുന്നു. പരേതനായ കെ.പി തങ്ങളുടെ പുത്രനും മുസ്‌ലിംലീഗ് നേതാവായിരുന്ന കെ.ഇ തങ്ങളുടെ സഹോദരനുമാണ് കെ.എസ്.ബി.എ തങ്ങൾ. വിയോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ അനുശോചിച്ചു.
 

Latest News