അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നൂറിലേറെ രോഗികളെ ഒഴിപ്പിച്ചു. ഷാഹിബാഗിലെ രാജസ്ഥാൻ ആശുപത്രിയുടെ ബേസ്‌മെന്റിൽ ഞായറാഴ്ച പുലർച്ചെ 4.30 ഓടെയാണ് വൻ തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് നൂറിലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീ നിയന്ത്രണവിധേയമാക്കാൻ 31 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.