പെണ്‍കുട്ടിയ്ക്ക് പീഡനം; യുവാക്കളും ഒത്താശ ചെയ്ത ഹോസ്റ്റല്‍ നടത്തിപ്പുകാരിയും അറസ്റ്റില്‍

കൊച്ചി - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലേഡീസ് ഹോസ്റ്റലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാക്കളും ഹോസ്റ്റല്‍ നടത്തിപ്പുകാരിയും അറസ്റ്റില്‍. റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ സുല്‍ത്താന (33) പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് സ്റ്റെഫിന്‍ (19) എന്നിവരെയാണ്  പൊലീസ് പിടികൂടിയത്. കൊച്ചിയില്‍ സുല്‍ത്താന നടത്തുന്ന ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് സുല്‍ത്താനയുടെ ഒത്താശയോടെ ആദര്‍ശും സ്‌റ്റെഫിനും ചേര്‍ന്ന് പീഡിപ്പിച്ചത്. ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.  

 

Latest News