പീഡന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിറ്റ  സംഭവത്തില്‍ വാങ്ങിയവരും കുടുങ്ങും

കൊല്ലം-15കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാം വഴി വിറ്റ സംഭവത്തില്‍ ദൃശ്യങ്ങള്‍ വാങ്ങിയവരും കുടുങ്ങും. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകും. ട്യൂഷന്‍ എടുക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു അറസ്റ്റിലായ കാഞ്ഞിരങ്ങോട്ട് സ്വദേശി വിഷ്ണു പീഡിപ്പിച്ചത്. വിഷ്ണുവും പത്താംക്ലാസുകാരിയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഭാര്യ സ്വീറ്റിയാണ് മൊബൈലില്‍ പകര്‍ത്തിയത്.
ഈ വര്‍ഷം ആദ്യമാണ് 31കാരനായ വിഷ്ണുവും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോയും പരസ്പരം അയച്ച് നല്‍കി സൗഹൃദം ദൃഢമായി. ഇതിനിടെ ചെങ്ങന്നൂര്‍ സ്വദേശിയായ സ്വീറ്റിയെ വിഷ്ണു വിവാഹം കഴിച്ചു.എന്നാല്‍ വിവാഹത്തിന് ശേഷവും പെണ്‍കുട്ടിയുമായുള്ള ബന്ധം വിഷ്ണു തുടര്‍ന്നു. അടുപ്പം തുടരാന്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസവും തുടങ്ങി. സ്വീറ്റിയെക്കൊണ്ട് ട്യൂഷന്‍ എടുപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിര്‍ത്തെങ്കിലും സ്വീറ്റി പിന്നീട് പീഡനങ്ങള്‍ക്ക് കൂട്ടുനിന്നു. ഭര്‍ത്താവുമൊന്നിച്ചുള്ള പെണ്‍കുട്ടിയുടെ ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമിലൂടെ ആവശ്യക്കാര്‍ക്കെത്തിച്ചു. വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടം.
ഇന്‍സ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ പ്രചരിക്കുന്നതറിഞ്ഞ പെണ്‍കുട്ടി സഹപാഠിയെ വിവരം അറിയിച്ചു. സഹപാഠി അദ്ധ്യാപികയെയും അദ്ധ്യാപിക ചൈല്‍ഡ് ലൈനിനെയും അവര്‍ പോലീസിനെയും അറിയിക്കുകയായിരുന്നു. 
 

Latest News