മേലാറ്റൂര്‍ സ്വദേശികളുടെ കാര്‍ കഞ്ചിക്കോട്ട്  തടഞ്ഞു നിര്‍ത്തി നാലരക്കോടി രൂപ കവര്‍ന്നു 

പാലക്കാട്- കഞ്ചിക്കോട് ദേശീയപാതയില്‍ കാര്‍ തടഞ്ഞു നിറുത്തി നാലരക്കോടി രൂപ കവര്‍ന്നതായി പരാതി. മേലാറ്റൂര്‍ സ്വദേശികളായ ഇവ്നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആരിഫ് എന്നിവരാണ് പാലക്കാട് കസബ പോലീസില്‍ പരാതി നല്‍കിയത്. കഞ്ചിക്കോട്ട് വച്ച് സിനിമാ സ്‌റ്റൈലില്‍ കാറിന് കുറുകെ ടിപ്പര്‍ ലോറി നിറുത്തി തടഞ്ഞാണ് ഒരു സംഘം പണം കവര്‍ന്നതെന്ന് പരാതിയില്‍ പറയുന്നത്. ടിപ്പറിനൊപ്പം രണ്ടു കാറുകളിലെത്തിയ സംഘത്തില്‍ 15 പേരുണ്ടായിരുന്നതായും ഇവര്‍ വ്യക്തമാക്കുന്നു. കവര്‍ച്ചയ്ക്ക് പിന്നില്‍ ദേശീയ പാത കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് പോലീസിന്റെ നിഗമനം.
 

Latest News