1.78 കോടി രൂപയുടെ കുഴല്‍പ്പണവുമായി പിടിയില്‍

തിരൂര്‍- 1.78 കോടി രൂപയുടെ കുഴല്‍പ്പണവുമായി കൊടിഞ്ഞി സ്വദേശിയെ ചമ്രവട്ടത്ത് വച്ച് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊടിഞ്ഞി സ്വദേശി കൊടക്കാട്ട് അഷ്‌റഫാണ് പിടിയിലായത്. കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച കുഴല്‍പ്പണമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെത്തിയത്. രാവിലെ 9.30 ഓടെയാണ്
തിരൂര്‍ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കുഴല്‍പ്പണവുമായി പിടികൂടിയത്. തിരൂര്‍ എസ്.ഐ പ്രദീപ്കുമാര്‍, വിപിന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

 

 

Latest News