ചാന്ദിനിയോട് മാപ്പു പറഞ്ഞ് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി- ആലുവയില്‍ ആറു വയസുകാരി ചാന്ദിനി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയെ ജീവനോടെ മാതാപിതാക്കളുടെ അരികില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നതില്‍ മാപ്പ് പറഞ്ഞ് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് കേരള പോലീസ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. 

'മകളേ മാപ്പ്. ചാന്ദിനിയെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി' എന്ന ഫോട്ടോ കുറിപ്പോടെയാണ് കേരള പോലീസ് തങ്ങളുടെ വികാരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചാന്ദിനിക്കായി ഒരു റോസാപ്പൂവും ചിത്രത്തിലുണ്ട്. 

ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ ആറുവയസ്സുകാരി ചാന്ദിനിയെ വെള്ളിയാഴ്ച വൈകിട്ടാണ് കാണാതായത്. ഇവര്‍ താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ രണ്ടു ദിവസം മുന്‍പു താമസിക്കാനെത്തിയ അസം സ്വദേശി അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

Latest News