രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രി, വനിതാ ഡോക്ടര്‍ക്കെതിരെ പരാതി

തിരുവനന്തപുരം - പനിയും ശ്വാസതടസവുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കെതിരെയാണ് ആക്ഷേപം. നേരത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയെന്ന കാരണം ചൂണ്ടിക്കാട്ടി ശ്രീകല എന്ന ഡോക്ടര്‍ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ കുടുംബം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പനിയും ശ്വാസംമുട്ടലും മൂലം ഇന്നലെ രാത്രിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, കുഞ്ഞിനെ ചികിത്സിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. ഈ ഡോക്ടര്‍ക്കെതിരെ മുന്‍പും സമാന രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോഗ്യ വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News