ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

തിരുവനന്തപുരം- ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചെമ്പകമംഗലത്ത് വെച്ച് ശനി രാവിലെയാണ് അപകടം ഉണ്ടായത്. തീപിടിത്തത്തില്‍ ബസിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.  യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കുകയായിരുന്നു. 

ആറ്റിങ്ങലില്‍ നിന്ന് തിരവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. 

 

Latest News