Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്ലസ് വൺ: സ്‌കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം - പ്ലസ് വണ്ണിന് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് ഇന്ന് സ്‌കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. ഉച്ചയ്ക്ക് 2 മുതൽ 31ന് വൈകിട്ട് നാല് വരെ ഏകജാലകം വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. സ്‌കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം ഇന്ന് ഉച്ചയ്ക്ക് 1ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 
 ഇതനുസരിച്ച് പ്രവേശനം നേടിയ ജില്ലയിൽ തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറാനും അതേ സ്‌കൂളിലോ മറ്റൊരു സ്‌കൂളിലോ വിഷയ കോംബിനേഷൻ മാറ്റത്തിനും അപേക്ഷിക്കാവുന്നതാണ്. ഒന്നിലധികം സ്‌കൂളുകളിലേക്കും കോംബിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷിക്കാം. എന്നാൽ, ഒന്നാം ഓപ്ഷനിൽ തന്നെ പ്രവേശനം നേടിയവർക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ ഭിന്നശേഷി വിഭാഗക്കാർക്കും സ്‌പോർട്‌സ്, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയവർക്കും ട്രാൻസ്ഫർ അലോട്‌മെന്റിന് അപേക്ഷിക്കാനാവില്ല. 
 രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയിൽ ശേഷിക്കുന്ന സീറ്റുകളും പുതിയതായി അനുവദിച്ച 97 ബാച്ചുകളും ചേർത്തുള്ള ഒഴിവുകളിലാകും അലോട്‌മെന്റ് നടത്തുക. അതിനുശേഷം ഇതുവരെ അലോട്‌മെന്റ് ലഭിക്കാത്തവർക്കുള്ള മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റ് നടക്കും. 
 

Latest News