ഭർത്താവ് മൂന്നു മാസമായി വിദേശത്ത്, വീട്ടിൽ കല്ലും പണവും വന്നു വീഴുന്നു

കൊല്ലം-വീടിനുനേരെ ഒരാഴ്‌ചയായി തുടരുന്ന കല്ലേറിനൊപ്പം  നാണയങ്ങളും 500 രൂപ നോട്ടുകളും. കടയ്‌ക്കൽ സ്വദേശിയായ രാജേഷിന്റെ വീടിന് നേരെയാണ് പണത്തോടൊപ്പമുള്ള കല്ലേറ്.  രണ്ട് ദിവസം കൊണ്ട് 8900 രൂപയാണ് കിട്ടിയത്. കിട്ടിയ തുക പോലീസിൽ ഏൽപ്പിച്ച വീട്ടുകാർ  ഭീതിയിലാണ്.

കഴിഞ്ഞ ഒരാഴ്‌ചയായിട്ട് ഇതാണ് അവസ്ഥയെന്നാണ് വീട്ടുകാർ പറയുന്നു. പോലീസെത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്ന് കണ്ടെത്താനായില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ കല്ലുകൾ വന്നു വീണു. മൂന്ന് മാസം മുൻപാണ് രാജേഷ് വിദേശത്തേക്ക് പോയത്. വീട്ടിൽ ഭാര്യ പ്രസീദയും മക്കളും പ്രസീദയുടെ അച്ഛനും അമ്മയുമാണ് താമസം. 

Latest News