ആലപ്പുഴ തീരത്തണഞ്ഞ വിദേശ ബാര്‍ജിലെ നാവികരെ രക്ഷപ്പെടുത്തി

ആലപ്പുഴ- നാവിക സേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആലപ്പുഴ വണ്ടാനം തീരത്തണഞ്ഞ കൂറ്റന്‍ ബാര്‍ജിലെ രണ്ടു നാവികരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. നാവിലക സേനയുടെ ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇന്തൊനീഷ്യയില്‍ നിന്നും അബുദബിയിലേക്കു പോകുന്ന അല്‍ ഫത്താന്‍ 10 എന്ന ഡോക്കാണ് കപ്പലില്‍ നിന്ന് വേര്‍പ്പെട്ട് വഴിതെറ്റി ആലപ്പുഴ തീരത്തടിഞ്ഞത്. കപ്പലില്‍ കെട്ടി വലിച്ചു കൊണ്ടു പോകുന്നതിനിടെ വേര്‍പ്പെട്ടതാണ് ബാര്‍ജ്. ഇതില്‍ ഒരു ചെറിയ കപ്പലും രണ്ട് സ്പീഡ് ബോട്ടുകളും മറ്റൊരു ചെറിയ ബാര്‍ജും ഉണ്ട്. കടലില്‍ കപ്പലുകളുടെ അറ്റകുറ്റപ്പണികക് ഉപയോഗിക്കുന്നതാണ് ബാര്‍ജ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ബാര്‍ജിനെ തിരികെ കൊണ്ടു പോകുന്നതിന് തടസ്സം നേരിടുകയാണ്. കടല്‍ ശാന്തമായാല്‍ ഇതു കെട്ടിവലിച്ച് കൊണ്ടു പോകും. സ്ഥലത്ത് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

Latest News