Sorry, you need to enable JavaScript to visit this website.

കൈക്കൂലിക്കായി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന് എട്ടര വർഷം ജയിൽ

കൊച്ചി- ആശുപത്രി ഉടമയെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കുലി ആവശ്യപ്പെട്ട ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് എട്ടര വര്‍ഷം തടവ്. ജയില്‍ ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും സിബിഐ കോടതി വിധിച്ചു.

ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടർ കെ കെ ദിനേശനെയാണ് കോടതി ശിക്ഷിച്ചത്. അഴിമതി നിരോധന നിയമത്തിലെ രണ്ട് വകുപ്പുകളിലായി നാല് വർഷവും നാലര വർഷവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ പറഞ്ഞു. മൂവാറ്റുപുഴയിലെ ഡോ. എസ് സബൈനിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ സിബിഐ പിടികൂടിയത്.

2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ 10 ലക്ഷം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

Latest News