Sorry, you need to enable JavaScript to visit this website.

കാസര്‍കോട്ടും ഇടുക്കിയിലും വയനാട്ടിലും  ജോലിചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടി

തിരുവനന്തപുരം-കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളിലേക്ക് സ്ഥലംമാറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് മാറിനില്‍ക്കുന്നത് ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് യോഗം.
ഈ ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിതകാലം അവിടെ ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് നേരത്തേതന്നെ കര്‍ശന നിര്‍ദേശമുള്ളതാണ്. എന്‍ജിനിയര്‍, ഡോക്ടര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, വെല്‍ഫെയര്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതില്‍ പ്രധാനം.
നിര്‍ബന്ധിത സേവനത്തിനായി ഈ ജില്ലകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് പിന്നീടുള്ള സ്ഥലംമാറ്റത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് മാറ്റം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. ഐ.എ.എസ്., കെ.എ.എസ്., സെക്രട്ടേറിയറ്റ് സര്‍വീസ് എന്നീ വിഭാഗങ്ങള്‍ക്ക് ചില ഇളവുകളും ആലോചിക്കുന്നുണ്ട്. ഈ ജില്ലകളിലെ സേവനം പ്രോത്സാഹിപ്പിക്കാന്‍ ആര്‍ജിത അവധിയില്‍ ഇളവുകള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്.

Latest News