Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്ഷേത്രത്തിന് സമീപം കാട്ടിൽ പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി, ദേഹമാസകലം കടിയേറ്റ പാടുകള്‍

ഭോപ്പാൽ- മധ്യപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിന് സമീപമുള്ള കാട്ടിൽ 11 വയസ്സുകാരി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ശരീരമാസകലം കടിയേറ്റ പാടുകളുണ്ട്. പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികളിലൊരാൾ ക്ഷേത്ര ഭരണ സമിതി നടത്തുന്ന ഗോശാലയിലാണ് ജോലി ചെയ്യുന്നതെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാനും പെൺകുട്ടിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പോലീസിന് നിർദ്ദേശം നൽകി. ഇന്നലെ വൈകുന്നേരത്തോടെയാണ് പെൺകുട്ടിയെ കാണാതായത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിക്കുകയും തിരച്ചിൽ നടത്തുകയുമായിരുന്നു. ഇന്ന് രാവിലെ സത്ന ജില്ലയിലെ മൈഹാർ പോലീസ് സ്റ്റേഷന് പരിധിയിലുള്ള അർക്കണ്ടി ടൗൺഷിപ്പിലെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ കാട്ടിലാണ് കുട്ടിയെ കണ്ടെത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ആകർഷിക്കുന്ന മൈഹാർ പട്ടണത്തിലെ ശാരദാ ദേവിയുടെ ക്ഷേത്രത്തിന് സമീപമാണ് കാട്.വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും പെൺകുട്ടിയെ മൈഹാർ സിവിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചുള്ള വാർത്ത ഗ്രാമത്തിൽ പരന്നതോടെ രോഷാകുലരായ ജനക്കൂട്ടം ആശുപത്രിയിലെത്തി. പോലീസും ജില്ലാ ഉദ്യോഗസ്ഥരും അവിടെയെത്തി സ്ഥിതിഗതികൾ വഷളാകുന്നത് തടഞ്ഞു.

'പെൺകുട്ടിയെ കണ്ടെത്തിയതായി ഇന്ന് രാവിലെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഞങ്ങളുടെ അന്വേഷണത്തിൽ അവൾ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾ കസ്റ്റഡിയിൽ ഉണ്ട്. വൈദ്യപരിശോധന നടത്തുന്നു. രക്ഷപ്പെട്ടയാളെ രേവ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തുവെന്നും മൈഹാർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ലോകേഷ് ദബർ പറഞ്ഞു.

സംഭവത്തിൽ തനിക്ക് വിഷമമുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. സംസ്ഥാനത്തെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പറഞ്ഞു.

'മൈഹാറിലെ ബലാത്സംഗത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചു. എന്റെ ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുന്നു, ഞാൻ വിഷമിക്കുന്നു. കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് ശരിയായ ചികിത്സ ലഭ്യമാക്കാൻ ഭരണസംവിധാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല.- ചൗഹാൻ ട്വീറ്റ് ചെയ്തു.

'മൈഹാറിൽ ഒരു കൊച്ചു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് ട്വീറ്റ് ചെയ്തു. നിർഭയ കൂട്ടബലാത്സംഗ കേസിൽ ചെയ്തത് പോലെ പെൺകുട്ടിയോട് മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായതായി റിപ്പോർട്ടുകൾ ഉയർന്നുവരുന്നു. ഇത്തരം സംഭവങ്ങൾ പതിവായി നടക്കുന്നു. നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും സുരക്ഷ ഒരുക്കുന്നതിൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും കമൽ നാഥ് പറഞ്ഞു.

Latest News