Sorry, you need to enable JavaScript to visit this website.

നൈജറിന്റെ നേതാവായി കേണല്‍മേജര്‍ അമദൗ അബ്ദ്രമനെ സ്വയം പ്രഖ്യാപിച്ചു

നിയാമേ- പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ കേണല്‍ മേജര്‍ അമദൗ അബ്ദ്രമനെ സ്വയം നേതാവായി പ്രഖ്യാപിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദി സേഫ്ഗാര്‍ഡിന്റെ പ്രസിഡന്റ് താനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

പ്രസിഡന്‍ഷല്‍ ഗാര്‍ഡ് യൂണിറ്റാണ് നൈജറില്‍ അട്ടിമറി നടത്തിയത്. ഭരണഘടന റദ്ദാക്കിയതായും ഭരണം ഏറ്റെടുത്തതായും സൈന്യം അറിയിക്കുകയായിരുന്നു. പ്രസിഡന്റ് മുഹമ്മദ് ബസൗമം സൈന്യത്തിന്റെ തടങ്കലിലാണെന്ന് ബി. ബി. സി റിപ്പോര്‍ട്ട് ചെയ്തു. 

ആഫ്രിക്കന്‍ യൂണിയന്‍, വെസ്റ്റ് ആഫ്രിക്കന്‍ റീജിയണല്‍ ബ്ലോക്ക്, യൂറോപ്യന്‍ യൂണിയന്‍, യു. എന്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളെല്ലാം അട്ടിമറിയെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സൈന്യത്തിന്റെ അട്ടിമറി പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റിനെ മോചിപ്പിക്കണമെന്ന് യു. എസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാനും ഭരണഘടനയെ തകര്‍ക്കാനുമുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. അധികാരം പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തില്‍ ശക്തമായി അപലപിക്കുന്നതായും പടിഞ്ഞാറന്‍ സാമ്പത്തിക സംഘടനയായ ഇകോവാസും പറഞ്ഞു. 

എന്നാല്‍ റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പ് അട്ടിമറിയെ പ്രശംസിച്ച് രംഗത്തെത്തി. വിജയമാണിതെന്ന് യെവ്‌ജെനി പ്രിഗോഷിന്‍ പറഞ്ഞതായി ബി. ബി. സി റിപ്പോര്‍ട്ട് ചെയ്തു. 

2011ലാണ് ഒമര്‍ ചിയാനി എന്നറിയപ്പെടുന്ന അമദൗ അബ്ദ്രമനെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ ചുമതല ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ മുന്‍ പ്രസിഡന്റ് മഹമദൗ ഇസൗഫൂ അദ്ദേഹത്തിന് ജനറല്‍ പദവി നല്‍കി.

Latest News