റണ്‍വേയില്‍ വിമാനത്തിന്റെ ടയറിന്റെ ഭാഗങ്ങള്‍ പൊളിഞ്ഞു വീണു, എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂദല്‍ഹി - ദല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. റണ്‍വേയില്‍ വിമാനത്തിന്റെ ടയറിന്റെ ചില ഭാഗങ്ങള്‍ പൊളിഞ്ഞു വീണത് കണ്ടെത്തിയതിനെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ വിമാനം നിലത്തിറക്കുകയായിരുന്നു. ഉച്ചയോടെ പാരീസിലേക്ക് പുറപ്പെട്ട വിമാനമാണ് ദല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാരെ  ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

 

Latest News