ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി  പി.പി.മുകുന്ദന്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം- ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ച ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരിക്കല്‍ ബിജെപിയുടെ കടിഞ്ഞാണ്‍ തന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു പി.പി.മുകുന്ദന്‍. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.

Latest News