Sorry, you need to enable JavaScript to visit this website.

കുടിവെള്ളം വാങ്ങി ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണു; ട്രെയിനിന് അടിയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം 

ആലുവ - കുടിവെള്ളം വാങ്ങി ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ യുവാവ് ചക്രത്തിൽപെട്ട് മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. 
 സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലേക്ക് പോകുന്നതിനിടെ വെള്ളം വാങ്ങാൻ ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിരുന്നു ജിബിൻ. തിരിച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഓടിത്തുടങ്ങിയ ട്രെയിനിൽനിന്ന് വീണ് ചക്രങ്ങൾ ജിബിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. 
 തുടർന്ന് ഗുരുതര പരുക്കുകളോടെ ജിബിനെ ഉടനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 

Latest News