അംഗന്‍വാടിയില്‍ രാജവെമ്പാല, മഴ കാരണം കുട്ടികള്‍ നേരത്തെ വീട്ടിലേക്ക് പോയത് ഭാഗ്യമായി

കണ്ണൂര്‍ -  കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അംഗന്‍വാടിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. 
അംഗന്‍വാടിയുടെ അടുക്കളയുടെ മുകള്‍ ഭാഗത്തായി ചുറ്റിയിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വീട്ടിലേക്ക് വിട്ടിരുന്നു. കൊട്ടിയൂര്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പമ്പിനെ പിടികൂടുകയായിരുന്നു.

 

Latest News