Sorry, you need to enable JavaScript to visit this website.

മഹാഭാരതത്തിലും ലൗ ജിഹാദ്; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി- മഹാഭാരതത്തിലും ലൗ ജിഹാദ് ഉണ്ടെന്ന പരാമർശത്തിൽ കോൺഗ്രസ് അസം സംസ്ഥാന അധ്യക്ഷൻ ഭൂപെൻ ബോറയ്‌ക്കെതിരെ  ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൃഷ്ണൻ രുക്മിണിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ അർജുൻ സ്ത്രീ വേഷത്തിലാണ് വന്നതെന്നും മഹാഭാരതത്തിലും ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്നുമായിരുന്നു പരാമർശം. 

ബോറയുടെ പ്രസ്താവനയെ അഅപലപിച്ച ഹിമന്ത, പരാമർശം സനാതനഹിന്ദു ധ ർമ്മത്തിനും എതിരാണെന്ന് ആരോപിച്ചു. “ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും വിഷയം വലിച്ചിഴക്കുന്നത് അപലപനീയമാണ്. ഇത്  സനാതന ധർമ്മത്തിന് ചേർന്നതല്ല.  ഹസ്രത്ത് മുഹമ്മദിനെയോ യേശുക്രിസ്തുവിനെയോ ഒരു വിവാദത്തിലേക്കും വലിച്ചിഴയ്ക്കാത്തത് പോലെ, കൃഷ്ണനെയും  വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിക്കുന്നു. ദൈവത്തെ ക്രിമിനൽ പ്രവർത്തനവുമായി താരതമ്യപ്പെടുത്തുന്നത് സ്വീകാര്യമല്ലെന്നും  ഹിമന്ത പറഞ്ഞു.

"ആരെങ്കിലും കേസുമായി മുന്നോട്ടുവന്നാൽ ഇത് പറഞ്ഞയാളെ അറസ്റ്റ് ചെയ്യേണ്ടിവരും, സനാതന മതത്തിലെ ആയിരക്കണക്കിന് ആളുകൾ പരാതി നൽകിയാൽ, എനിക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല- എന്ന് കോൺഗ്രസ് അധ്യക്ഷനെ സൂചിപ്പിച്ചുകൊണ്ട് ഹിമന്ത പറഞ്ഞു.

ഭഗവാൻ കൃഷ്ണൻ ഒരിക്കലും രുക്മിണിയെ അവളുടെ മതം മാറ്റാൻ നിർബന്ധിച്ചിട്ടില്ലെന്ന് ബോറയുടെ മഹാഭാരത പരാമർശത്തിന് മറുപടിയായി ഹിമന്ത പറഞ്ഞു. തെറ്റായ ഐഡന്റിറ്റിയുടെ മറവിൽ  പെൺകുട്ടിയെ വിവാഹം കഴിക്കുകയും പിന്നീട് മതം മാറാൻ നിർബന്ധിതയാകുകയും ചെയ്യുന്നതാണ് ലൗ ജിഹാദെന്ന് അദ്ദേഹം പറഞ്ഞു.മിശ്രവിവാഹം നടന്നാലും മതം മാറാൻ നിർബന്ധിക്കരുതെന്നും അത് സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരമായിരിക്കണമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

 

Latest News