Sorry, you need to enable JavaScript to visit this website.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് സ്റ്റേ, ഷാഫി പറമ്പില്‍ കോടതിയില്‍ ഹര്‍ജി നല്‍കി

കോഴിക്കോട്-യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിണാശ്ശേരി സ്വദേശി ഷഹബാസ് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത 285/2023 എന്ന ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചത്.
2023 മെയ് 10ന് ആരംഭിച്ച സംഘടന തെരഞ്ഞെടുപ്പ് ജൂലൈ 18 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ജൂലൈ 30ന് രാവിലെ 10 മണിക്ക് പുനരാരംഭിക്കാന്‍ ഇരിക്കെയാണ് കോടതി സ്റ്റേ ചെയ്തത്. കേസില്‍ നാല്, ആറ് എതിര്‍കക്ഷികളായ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ജില്ലാ പ്രസിഡന്റ് ആര്‍. ഷഹീന്‍ എന്നിവരാണ് കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടനയും നിയമാവലിയും കൃത്യമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഷാഫി പറമ്പില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് കോടതി ശനിയാഴ്ച പരിഗണിക്കും.

Latest News