വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍  കൂറ, മാപ്പ് ചോദിച്ച് ഇന്ത്യന്‍ റെയില്‍വേ 

ഭോപാല്‍-വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തെ ചൊല്ലി വീണ്ടും ആശങ്ക. വന്ദേ ഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നും കൂറയെ കണ്ടെത്തി.. ജൂലൈ 24ന് റാണി കമലാപതി-ഹസ്രത് നിസാമുദ്ധീന്‍ വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരനാണ് മോശം അനുഭവം. വന്ദേഭാരതില്‍ റെയില്‍വേ കാറ്ററിംഗ് സര്‍വീസായ ഐആര്‍സിടിസി നല്‍കിയ ഭക്ഷണത്തിലാണ് കൂറയെ കണ്ടെത്തിയത്. ഭക്ഷണത്തില്‍ പാറ്റയുള്ളതിന്റെ ചിത്രങ്ങള്‍ യുവാവ് ട്വിറ്റര്‍ പേജിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
ഇതോടെയാണ് സംഭവം പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 'വന്ദേഭാരതില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ നിന്നും കൂറയെ കണ്ടെത്തി' എന്ന തലക്കെട്ടോടെയായിരുന്നു യുവാവ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പ്രചരിച്ചതോടെ വിഷയത്തില്‍ യുവാവിനോട് റെയില്‍വേ മാപ്പ് പറഞ്ഞു. 
 

Latest News