വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

കൊച്ചി- നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃക്കാക്കര ഗ്രീന്‍ലാന്റ് വിന്റര്‍ ഹോംസ് വില്ല നമ്പര്‍ ഒന്നില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി മലക്കപ്പുഴ മടത്തിപറമ്പില്‍ വീട്ടില്‍ സാബു വര്‍ഗ്ഗീസ് (55)നെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. 

നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുവാനായി എത്തിയ ഇയാള്‍ ബുധനാഴ്ച രാത്രിയാണ് ബോംബ് ഭീഷണി മുഴക്കിയത്. 

എയര്‍പോര്‍ട്ടില്‍ മറ്റൊരാളുടെ ബാഗ് പരിശോധന നടത്തുകയായിരുന്ന സ്‌പൈസ് ജെറ്റ് സ്റ്റാഫിനോട് അതില്‍ ബോംബ് ഉണ്ട് എന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു.

Latest News