Sorry, you need to enable JavaScript to visit this website.

ബംഗളൂരുവിൽ കാർ ഡിവൈഡറിലിടിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു

ബംഗളൂരു- കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ കോഴിക്കോട് സ്വദേശി ബംഗളൂരുവിൽ മരിച്ചു. കോഴിക്കോട് ഒളവണ്ണ പരേതനായ ചേളനിലം എം.ടി ഹൗസിൽ ജെ. അബ്ദുൽ അസീസിന്റെ മകൾ ജെ. ആദില(23)യാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ(25)പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ചന്നപട്ടണയ്ക്ക് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ.. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ.
 

Latest News