ഷംസീറിന്റെ കൈവെട്ടുമെന്ന് പറഞ്ഞ യുവമോര്‍ച്ചാ നേതാവിന് ജയരാജന്റെ മറുപടി, കൈയ്യോങ്ങിയാല്‍ സ്ഥാനം മോര്‍ച്ചറിയില്‍

കണ്ണൂര്‍ - എ എന്‍ ഷംസീറിന്റെ കൈവെട്ടുമെന്ന് പറഞ്ഞ യുവമോര്‍ച്ചാ നേതാവിന് അതേ രീതിയില്‍ തിരിച്ചടിച്ച് സി പി എം നേതാവ് പി.ജയരാജന്റെ മറുപടി. ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി ജയരാജന്‍ പറഞ്ഞു. ജോസഫ് മാഷിന്റെ അനുഭവം ഓര്‍മിപ്പിച്ചായിരുന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് നിയമസഭാ സ്പീക്കര്‍ കൂടിയായ ഷംസീറിനെതിരെ പരാമര്‍ശം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ലെന്നായിരുന്നു ഗണേശിന്റെ പരമര്‍ശം. ഇതിനെതിരെയാണ് ജയരാജന്‍ രംഗത്ത് വന്നത്. ഇത്തരം ഭീഷണിയൊന്നും ഈ നാട്ടില്‍ നടപ്പില്ലെന്നും അതിശക്തമായ ചെറുത്ത് നില്‍പ്പുണ്ടാകുമെന്നും പി.ജയരാജന്‍ പറഞ്ഞു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എന്‍ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ ഗണേഷ് ഷംസീറിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

 

Latest News