തൃശൂർ - ആദിവാസി യുവതിയെ തൃശൂർ പെരിങ്ങൽക്കുത്ത് കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത(40)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം.
ഇന്ന് രാവിലെയാണ് യുവതിയെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ കാട് കയറിയിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പോലീസ്.
യുവതിയുടെ കഴുത്തിലാണ് പരുക്ക് കാണുന്നത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാവുമെന്ന നിഗമനത്തിലാണ് പോലീസുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു.