ചങ്ങനാശ്ശേരി നഗരസഭയില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി, യു ഡി എഫിന് ഭരണം നഷ്ടമായി

കോട്ടയം - ചങ്ങനാശ്ശേരി നഗരസഭയില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതിനെ തുടര്‍ന്ന് യു ഡി എഫിന് ഭരണം നഷ്ടമായി. യു ഡി എഫ് ഭരിക്കുന്ന നരഗസഭയില്‍ എല്‍ ഡി എഫ്  അവിശ്വാസ പ്രമേയം കൊണ്ട് വരികയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറി അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. മൂന്ന് ബി ജെ പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. നഗരസഭയില്‍ യു.ഡി.എഫിന് 18 സീറ്റും എല്‍.ഡി.എഫിന് 17 സീറ്റായിരുന്നു നിലവിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 19 വോട്ടും എതിരായി 16 വോട്ടും ലഭിച്ചു.

 

Latest News